> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എ. സതീശൻ നാടിൻ്റെ വികസനത്തിനായി നിലകൊണ്ട നേതാവ്: മോൻസ് ജോസഫ്
- URL: https://www.vaikomvartha.com/a-satheesan-anusmaranam-vechoor/
- Published: 2026-06-08T15:03:39.000Z
- Updated: 2026-06-08T15:05:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെച്ചൂർ : വെച്ചൂരിൻ്റെയും, മുച്ചൂർക്കാവ് ഗ്രാമത്തിൻ്റെ സമഗ്ര വികസനത്തിനായി നിലകൊണ്ട നേതാവാണ് എ.സതീശനെന്ന് ജലവിഭവ,ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കെ.പി.എം.എസ് സംസ്‌ഥാന പ്രസിഡൻ്റും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.എ. സനീഷ് കുമാറിൻ്റെ സഹോദരനും വെച്ചൂർ ഗ്രാമ പഞ്ചായത്തിൻ്റെ രാഷ്ട്രീയ- സാമൂഹിക മണ്ഡലത്തിൽ സജീവ സാനിദ്ധ്യവുമായിരുന്ന എ. സതീശൻ അപ്പത്തറയുടെ ഒന്നാം ചരമ വാർഷികത്തിനോടനുബന്ധിച്ച് എ. സതീശൻ സ്‌മൃതി വേദിയുടെ ആഭിമുഖ്യത്തിൽ മുച്ചൂർക്കാവ് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ബിനിമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566142-9.jpg)

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, മുൻ എം.എൽ.എ സി.കെ. ആശ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അജി, അഖിൽ കെ. ദാമോദരൻ, മോഹൻ ഡി. ബാബു, പോൾസൺ ജോസഫ്, ബി. അനിൽകുമാർ, പി.ഡി. ഉണ്ണി, എം.കെ. ഷിബു, രമേശ് കാവിമറ്റം, കെ.ആർ. ഷൈലകുമാർ, കെ.കെ. മോഹനൻ, മോഹനൻ പേരേത്തറ, വിജയമ്മ ബാബു, രാകേഷ് പഞ്ചാരി, എം. രഘു, രമേഷ് കെ.ആർ. തുടങ്ങിയവർ സംസാരിച്ചു.