> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആർ. വൈരമുത്തുവിന് ജ്‌ഞാനപീഠ പുരസ്ക്കാരം
- URL: https://www.vaikomvartha.com/aa-vairmuttuvin-jnyaanpiitth-purskkaarn/
- Published: 2026-03-14T11:34:09.000Z
- Updated: 2026-03-14T11:34:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ന്യൂദൽഹി: പ്രമുഖ കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്‌ഞാനപീഠ പുരസ്ക്കാരം. കവിതയും നോവലും ചലച്ചിത്ര ഗാനങ്ങളും ഉൾപ്പെടെ സാഹിത്യത്തിന് നൽകിയ അതുല്യമായ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം.   
972-ൽ പ്രസിദ്ധീകരിച്ച വൈകരൈ മേഘങ്ങൾ എന്ന കവിതാ സമാഹാരത്തിലൂടെയാണ് വൈരമുത്തു തൻ്റെ സാഹിത്യ യാത്ര തുടക്കമിട്ടത്. കവിതകളും നോവലുകളുമായി 40-ലധികം പുസ്ത‌കങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വൈരമുത്തു ഏകദേശം 7,500-ഓളം ഗാനങ്ങളാണ് വെള്ളിത്തിരയ്ക്കായി രചിച്ചത്. തമിഴ് സാഹിത്യത്തിലേക്ക് ദശാബ്ദങ്ങൾക്ക് ശേഷമാണ് ഈ പരമോന്നത അംഗീകാരം വീണ്ടും എത്തുന്നത്. ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ഏഴ് തവണ നേടിയ ഇന്ത്യയിലെ ഏക വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്.