> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആഗോളവൽക്കരണത്തിനും വർഗീയതയ്ക്കും ബദൽ  ഇടതുപക്ഷം: ഫ്രഡി  കെ. താഴത്ത്
- URL: https://www.vaikomvartha.com/aagoollv-kkrnnttinun-v-giiytykkun-bd-itttupkssn-phrddi-ke-taallltt/
- Published: 2026-03-11T13:29:07.000Z
- Updated: 2026-03-11T13:29:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലതുപക്ഷ - വർഗീയ ഫാസിസ്റ്റുകളെ പരാജയപ്പെടുത്തുക, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ്ഫ്ലാഗ്) നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള തെക്കൻ മേഖല ജാഥ കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി വൈക്കത്ത് സമാപിച്ചു. ജില്ലാ സെക്രട്ടറി സി.എസ്. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഫ്രഡി കെ. താഴത്ത് ഉദ്ഘാടനം ചെയ്തു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ചാൾസ് ജോർജ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജാഥാ ക്യാപ്റ്റനുമായ എം.കെ. ദിലീപ്, വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.ഐ. ജോസഫ്, ജാഥ അംഗങ്ങളായ കെ.വി. ഉദയഭാനു, പി. ജയപ്രകാശ് ബാബു മഞ്ഞള്ളൂർ എന്നിവർ സംസാരിച്ചു. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പര്യടനം നടത്തുന്ന ജാഥ 14 ന് തിരുവനന്തപുരം പേരൂർക്കടയിൽ സമാപിക്കും.