> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആക്രികട കത്തി നശിച്ച ഉടമയ്ക്ക് കൈത്താങ്ങായി വ്യാപരി വ്യവസായി ഏകോപന സമിതി
- URL: https://www.vaikomvartha.com/aakriktt-ktti-nshicc-uttmykk-kaittaangngaayi-vyaapri-vyvsaayi-eekoopn-smiti/
- Published: 2026-02-02T13:20:30.000Z
- Updated: 2026-02-02T13:20:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കൊച്ചുകവലയ്ക്ക് സമീപമുള്ള ആക്രകട കത്തി നശിച്ച് വന്‍നഷ്ടം നേരിട്ട ഉടമ വൈക്കം കൊച്ചുകവല കളത്തില്‍ പറമ്പില്‍ എ. ഷാനവാസിന് കൈത്താങ്ങായി വൈക്കം വ്യാപാരി വ്യവസായി ഏകോപന സമിതി ധനസഹായം നല്‍കി. വ്യാപാര ഭവനില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് പി. ശിവദാസ് എ. ഷാനവാസിന് തുക കൈമാറി. യോഗത്തില്‍ പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രറി എം.ആര്‍. റെജി, വൈസ് പ്രസിഡന്റ് കെ. ശിവപ്രസാദ്, എന്‍.ജി. ബാലചന്ദ്രന്‍, സന്തോഷ് ജിക്കൂസ്, ഡോ. അജയ്, മിനി പി. ശങ്കര്‍, ദേവിക, വനിതാ വിഭാഗം പ്രസിഡന്റ് ഓമന മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.