> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആലപ്പുഴ വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ അക്രമം
- URL: https://www.vaikomvartha.com/aalppulll-vliy-kullngngr-ksseetr-utsvttinitte-akrmn/
- Published: 2026-02-22T08:35:25.000Z
- Updated: 2026-02-22T08:35:25.000Z
- Author:  Vaikom Vartha News Desk
- Tags: Alappuzha

ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെ ആലപ്പുഴ തൃക്കുന്നപ്പുഴയിൽ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടി. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആയിരുന്നു അക്രമം. പുലർച്ചെയാണ് അക്രമം നടന്നത്. പത്തോളംപേർക്ക് പരുക്കേറ്റു. പുളിക്കീഴിൽനിന്നും പല്ലനയിൽനിന്നുമുള്ള സംഘങ്ങളാണ് ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു ഇരുസംഘവും. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു.