> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആവണി അവിട്ടം ആഘോഷിച്ചു
- URL: https://www.vaikomvartha.com/aavnni-avittttn-aaghoossiccu/
- Published: 2025-08-09T11:30:22.000Z
- Updated: 2025-08-09T11:30:22.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വൈക്കം സമൂഹത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച രാവിലെ വിവിധ ചടങ്ങുകളോടെ ആവണി അവിട്ടം ആഘോഷിച്ചു. വൈക്കം സമൂഹം ഹാൾ, വൈക്കം ക്ഷേത്രത്തിലെ കിഴക്കേക്കുളം, ക്ഷേത്രം ചുറ്റബലം എന്നി മേഖലകൾ കേന്ദ്രീകരിച്ചാണ് ചടങ്ങുകൾ നടത്തിയത്. ആചാര്യൻ കോട്ടയം ശങ്കരവാദ്യാരുടെ മുഖ്യകാർമ്മികത്വത്തിൽ മഹാസങ്കൽപ്പം, കാണ്ഡഋഷിതർപ്പണം, ദേവഋഷിതർപ്പണം, മഹാസങ്കൽപ്പം സമിതാധാനം, യജ്ഞോപവീതധാരണം എന്നീ ചടങ്ങുകൾ നടത്തി. സമൂഹം പ്രസിഡന്റ് പി. ബാലചന്ദ്രൻ, സെക്രട്ടറി കെ.സി. കൃഷ്ണമൂർത്തി, ട്രഷറർ ഡി. ഗോപാലകൃഷ്ണൻ, കണിച്ചേരി ബാലുസ്വാമി, സുബ്രഹ്മണ്യം അംബികാവിലാസ്, ഹരി ശർമ്മ, ഗോപാലകൃഷ്ണൻ ശിവശ്രീ, വൈദ്യനാഥൻ പുഴമംഗലം എന്നിവർ നേതൃത്വം നൽകി.