> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അഭിഭാഷകർ പ്രതിഷേധിച്ചു
- URL: https://www.vaikomvartha.com/abhibhaassk-prtisseedhiccu/
- Published: 2026-08-17T10:59:45.000Z
- Updated: 2026-08-17T10:59:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എറണാകുളം കോടതിയിൽ ഒരു കക്ഷിക്ക് വേണ്ടി ഹാജരായതിന്റെ പേരിൽ അഭിഭാഷകനായ ഡോൺ ഗോവിന്റെ വസതിയിൽ അതിക്രമിച്ചു കയറി അദ്ദേഹത്തിന്റെ പിതാവിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ വൈക്കം കോടതി സമുച്ചയത്തിന് മുൻപിൽ വൈക്കം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മധു എബ്രഹാം ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ എം.ജി.രഞ്ജിത്ത്, കെ.ആർ. അനിൽ കുമാർ, വി. മനോമോഹൻ, കെ. പ്രസന്നൻ, ശ്രീകാന്ത് സോമൻ, അരവിന്ദാക്ഷ മേനോൻ, ജോജി അലക്സ്‌, കെ.ആർ. രഞ്ജിത്ത്, കെ.പി. ശിവജി, ആഷിക് അഷറഫ് എന്നിവർ പ്രസംഗിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660427-5.jpg)

സമര പരിപാടികൾക്ക് അഭിഭാഷകരായ സ്മിത സോമൻ, ജോർജ് ജോസഫ്, ജോബി വർഗീസ്, എൻ.സി ജോസഫ്, കെ. കൃഷ്ണ കുമാർ, സാജു വാതപ്പള്ളി, പി.എ സുധീരൻ ആൽബർട്ട് ആന്റണി, റീനു സോണി, പി.ആർ സുരേഷ്, പി. ഷിനു, ചൈതന്യ സോമൻ, ബെന്നി കുര്യാക്കോസ്, എസ്. സിന്ധുമോൾ, മധുസൂധനൻ നായർ എന്നിവർ നേതൃത്വം നൽകി.