> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അഭിമന്യുവിന് ആദരവുമായി കെ. ബിനിമോൻ എം.എൽ.എ
- URL: https://www.vaikomvartha.com/abhimanyuvinu-adaravumayi-mla/
- Published: 2026-06-20T13:14:09.000Z
- Updated: 2026-06-20T13:14:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: മൂന്നാം ക്ലാസ് മുതൽ ഫാൻ്റസി നോവൽ ആരും കാണാതെ സ്കൂൾ ബുക്കിൽ എഴുതി, പതിനൊന്നാം വയസ്സിൽ ഇമോർട്ടലൈസേഷൻ എന്ന ഇംഗ്ലീഷ് നോവൽ പുറത്തിറക്കിയ അഭിമന്യുവിന് ആദരവുമായി വൈക്കം എം.എൽ.എ കെ. ബിനിമോൻ വീട്ടിലെത്തി. അഭിമന്യുവിൻ്റെ കുലശേഖരമംഗലത്തെ വീട്ടിലെത്തിയാണ് എം.എൽ.എ കെ.ബിനിമോൻ ആദരിച്ചത്. 

വായനാദിനമായി ഇന്നലെയാണ് അഭിമന്യുവിൻ്റെ ഫാൻ്റസി നോവലിന്റെ ആദ്യഭാഗം സംഗീതസംവിധായകൻ ബിജിപാൽ പ്രകാശനം ചെയ്തത്. ഏഴ് ഭാഗങ്ങളായുള്ള നോവലിൻ്റെ ചിത്രങ്ങൾ അഭിമന്യു തന്നെ വരച്ച് എ.ഐ സാങ്കേതികവിദ്യയിൽ തയ്യാറാക്കിയെന്നതും ഈ പുസ്തകത്തിൻ്റെ പ്രത്യേകതയാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566140-47.jpg)

നന്മയുടെ പ്രതീകമായ നായകനും ഒപ്പമുള്ള കുട്ടികളും ഫാന്റസി ദ്വീപിൽ അമാനുഷിക പരിശീലനം നേടി ലോകത്തെ നശിപ്പിക്കാൻ എത്തുന്ന തിന്മയുടെ പ്രതീകങ്ങളായ കഥാപാത്രങ്ങളെ നേരിടുന്നതാണ് അഭിമന്യുവിൻ്റെ ഇമോർട്ടലൈസേഷൻ എന്ന ഇംഗ്ലീഷ് ഫാൻ്റസി നോവൽ. അഭിമന്യുവിന് പൂർണ്ണപിന്തുണയുമായി എത്തിയ മൈൻഡ് പബ്ലിക്കയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.