> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# 11-കാരൻ അഭിമന്യുവിൻ്റെ ഫാൻ്റസി നോവൽ 'ഇമ്മോർട്ടലൈസേഷൻ' വായനദിനത്തിൽ പ്രകാശനം ചെയ്യും
- URL: https://www.vaikomvartha.com/abimanyu-arjun/
- Published: 2026-06-17T17:19:41.000Z
- Updated: 2026-06-17T17:19:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ചെമ്പ്**:** പതിനൊന്നുകാരനായ ബാലപ്രതിഭ അഭിമന്യു അർജുൻ രചിച്ച 'ഇമ്മോർട്ടലൈസേഷൻ' (Immortalisation) എന്ന ഫാൻ്റസി നോവലിൻ്റെ ഒന്നാം ഭാഗം ജൂൺ 19 വായനദിനത്തിൽ പ്രകാശനം ചെയ്യും. ഏഴു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ഫാൻ്റസി പരമ്പരയുടെ ആദ്യ പുസ്തകമാണിത്.

വായനാദിനമായ വെള്ളിയാഴ്ച ചെമ്പ് എസ്.എം.കെ.പി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ, ഭവൻസ് സ്കൂൾ പ്രിൻസിപ്പാൾ എം. ശ്രീദേവിയ്ക്ക് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിക്കും. ഭവൻസ് ന്യൂസ്പ്രിൻ്റ് വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചു എഴുത്തുകാരനായ അഭിമന്യു. കടൂക്കര പുഷ്പാലയത്തിൽ അർജുൻ്റെയും ശീതളിൻ്റേയും മകനാണ്. സഹോദരി ഇതൾ.