> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അബുദാബിയിൽ പുലർച്ചെ ഇറാൻ്റെ മിസൈലാക്രമണം നിർവീര്യമാക്കി
- URL: https://www.vaikomvartha.com/abudaabiyi-pul-cce-irraa-rre-misailaakrmnnn-ni-viirymaakki/
- Published: 2026-03-03T03:35:38.000Z
- Updated: 2026-03-03T03:35:38.000Z
- Author:  Vaikom Vartha News Desk
- Tags: അന്താരാഷ്ട്ര വാര്‍ത്തകൾ

അബുദാബി: ഇറാൻ്റെ ബലിസ്റ്റിക് മിസൈലുകളെ നിർവീര്യമാക്കി യു.എ.ഇ. ചൊവ്വാഴ്ച പുലർച്ചെ 2.40 നും മൂന്നു മണിക്കും ഇടയിൽ ബലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യവസായ മേഖലയായ മുസഫയെ ലക്ഷ്യമിട്ട് എത്തിയ മിസൈലുകളെ യു.എ.ഇ യുടെ ശക്തമായ പ്രതിരോധ സംവിധാനം നിർവീര്യമാക്കി. നാശനഷ്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. മിസൈലുകളെ നിർവീര്യമാക്കിയെന്നും നിങ്ങൾ സുരക്ഷിതരാണെന്നുമുള്ള ആഭ്യന്തര വകുപ്പിൻ്റെ സന്ദേശങ്ങൾ അബുദാബിയിൽ താമസിക്കുന്നവരുടെ മൊബൈൽ ഫോണിൽ സന്ദേശങ്ങൾ എത്തിയിരുന്നു.