> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അബുദാബിയിലെ റുവൈസ് വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തം
- URL: https://www.vaikomvartha.com/abudaabiyile-rruvais-vyvsaay-meekhlyi-ddroo-aakrmnnttettutt-nn-v-tiipittittn/
- Published: 2026-03-10T15:13:01.000Z
- Updated: 2026-03-10T15:13:01.000Z
- Author:  Vaikom Vartha News Desk
- Tags: അന്താരാഷ്ട്ര വാര്‍ത്തകൾ

അബുദാബി: റുവൈസ് വ്യവസായ മേഖലയിൽ വൻ തീപിടുത്തം. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. അതിനിടെ, യു.എസിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. സ്വയം ഇല്ലാതാകാതിരിക്കാൻ യു.എസ് ശ്രദ്ധിക്കണമെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്‌ഥനായ അലി ലാറിജാനി പറഞ്ഞു. "ഇറാൻ എന്ന ത്യാഗസന്നദ്ധരായ രാഷ്ട്രം നിങ്ങളുടെ പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളേക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ സ്വയം ഇല്ലാതാകാതിരിക്കാൻ ശ്രദ്ധിക്കുക”-അലി ലാറിജാനി എക്സിൽ കുറിച്ചു.

ശത്രുവിന്‍റെ ഡ്രോണ്‍ പതിച്ചതിനെ തുടർന്നാണ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആക്രമണത്തില്‍ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. സ്ഥിതിഗതികള്‍ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യല്‍ മീഡിയ വഴിയോ മറ്റോ അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മീഡിയ ഓഫീസ് കർശന മുന്നറിയിപ്പ് നല്‍കി.