> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാര്‍ത്താണ്ഡത്ത് വാഹനാപകടം: രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
- URL: https://www.vaikomvartha.com/accident-28-12/
- Published: 2026-08-01T13:23:17.000Z
- Updated: 2026-08-01T13:23:17.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: മാർത്താണ്ഡത്ത് ഉണ്ടായവാഹനാപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാര്‍, കാട്ടാക്കട സ്വദേശി സജികുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അമിതവേഗതയില്‍ എത്തിയ ടെമ്പോ വാന്‍ ഇടിക്കുകയായിരുന്നു. വാനിന്റെ അടിയില്‍പ്പെട്ട ഇരുവരെയും കുഴിത്തുറ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചുവെങ്കിലും ശ്രീകുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് സജികുമാര്‍ മരിച്ചത്. സംഭവത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുത്തു.