> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടങ്ങളിൽ 4 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-28-6/
- Published: 2026-07-26T04:35:27.000Z
- Updated: 2026-07-26T04:35:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാല: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമ്മണ്ണൂരിൽ വച്ച് നടന്നു പോകുന്നതിനിടെ സ്കൂട്ടർ അടിച്ചു വഴിയാത്രക്കാരൻ കെഴുവംകുളം സ്വദേശി ശശികുമാർ (65) സ്കൂട്ടർ യാത്രികൻ കൈപ്പള്ളി സ്വദേശി ജിജോ ജോസഫ് (24) എന്നിവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. ഇന്നലെ ഉച്ചയ്ക്ക് കൊച്ചു കൊട്ടാരത്തിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് തോടനാൽ സ്വദേശികളായ രജനി (40) ആദിനാദ് (11)എന്നിവർക്ക് പരിക്കേറ്റു.