> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് വീണ് ഒൻപതുപേർ മരിച്ചു
- URL: https://www.vaikomvartha.com/accident-28-9/
- Published: 2026-07-31T06:33:03.000Z
- Updated: 2026-07-31T12:24:04.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയില്‍ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിനഗറിലെ കോഹിനൂർ ബില്‍ഡിംഗിന്റെ ഒരുഭാഗമാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നതായാണ് സംശയം. അപകടസ്ഥലത്ത് ദേശീയ ദുരന്തനിവാരണ സംഘം, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. തിരച്ചിലിനായി ഡോഗ് സ്ക്വാഡിനെയും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000636332-31.jpg)