> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വാഹനാപകടത്തിൽ വൈക്കം സ്വദേശിയായ യുവതി മരിച്ചു
- URL: https://www.vaikomvartha.com/accident-28/
- Published: 2026-07-10T15:52:26.000Z
- Updated: 2026-07-10T16:12:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തൃപ്പൂണിത്തുറ: വാഹനാപകടത്തിൽ വൈക്കം സ്വദേശിയായ യുവതി മരിച്ചു. വൈക്കം കിഴക്കേനട മാത്തിയിൽ ബൈജു, രമ്യ ദമ്പതികളുടെ മകൾ നിരഞ്ജന (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10ന് തൃപ്പൂണിത്തറ നടക്കാവ് ജംഗ്ഷന് സമീപമാണ് അപകടം. ബ്യൂട്ടിഷ്യൻ കോഴ്സ് വിദ്യാർത്ഥിനിയായ നിരഞ്ജന പഠിക്കുന്നതിനായി സ്ക്കൂട്ടറിൽ തൃപ്പൂണിത്തറ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: നിരജ്ഞൻ.