> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അരയൻകാവിന് സമീപം സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു
- URL: https://www.vaikomvartha.com/accident-39/
- Published: 2026-09-21T06:48:33.000Z
- Updated: 2026-09-21T06:48:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഇന്ന് പുലർച്ചെ അരയൻകാവിന് സമീപം സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. രാവിലെ 5.50ന് തലയോലപ്പറമ്പിൽ നിന്നും വൈറ്റിലക്ക് പോയ ഗുഡ് വിൽ ബസ് എതിർ ദിശയിൽ നിന്നും വന്ന തമിഴ്‌നാട് ബസിൽ ഇടിച്ചാണ് അപകടം. രാവിലെ 6.10 ന് അരയൻകാവിന് സമീപമാണ് അപകടം ഉണ്ടായത്. ആർക്കും കാര്യമായ പരിക്കില്ല. എതിരെവന്ന ബസിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബസ് റോഡരുകിലെ താഴ്ചയിലേക്ക് മൂക്ക് കുത്തിയത്. 

എറണാകുളം ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്കാണ് തമിഴ്നാട് ബസ് വന്നത്. ബസ് തെറ്റായ സൈഡിലൂടെ വന്നതാണ് അപകടകാരണമെന്നാണ് സൂചന.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-26.jpg)