> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടർ യാത്രികൻ മരിച്ചു
- URL: https://www.vaikomvartha.com/accident-4/
- Published: 2026-05-19T15:03:00.000Z
- Updated: 2026-05-19T15:03:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. പെരുവ വടുകുന്നപ്പുഴ നമ്പ്യാഴത്ത് വീട്ടിൽ എൻ.കെ മണിക്കുട്ടൻ (53) ആണ് മരിച്ചത്.

രാവിലെ 9.30 ഓടെ മുളക്കുളം അമ്പലപ്പടിക്ക് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് മണിക്കുട്ടൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഓട്ടോറിക്ഷ ഇടിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ പിറവം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാ മധ്യേയായിരുന്നു മരണം.ഭാര്യ**:** സുജ (കുറുമുളളൂർ മംഗലത്ത് കുടുംബാംഗം).മകൻ**:** നിലൻ മണിക്കുട്ടൻ (പെരുവ ജി.എച്ച്.എസ്. പ്ലസ് ടു വിദ്യാർത്ഥി). സംസ്കാരം നാളെ ബുധനാഴ്ച പകൽ 1 മണിക്ക് വീട്ടുവളപ്പിൽ.