> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
- URL: https://www.vaikomvartha.com/accident-46/
- Published: 2026-10-01T07:18:25.000Z
- Updated: 2026-10-01T07:18:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഭാ​ഗത്തു വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു മുത്തോലി സ്വദേശി റോയി ജേക്കബിനു (53) പരിക്കേറ്റു. ഇന്നലെ രാത്രി 8.30 യോടെയായിരുന്നു അപകടം. പൂവരണി ഏഴാം മൈൽ ഭാ​ഗത്തു വച്ചു ബസും കാറും കൂട്ടിയിടിച്ചു കൊല്ലം സ്വദേശി ടിജിൻ സാംകുട്ടിക്ക് (32) പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം. എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ചു തിടനാട് സ്വദേശികളായ സാലി ടോമി (54), കെ.എസ്. ശ്രീകുമാർ (48) എന്നിവർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് പെരുമ്പാവൂർ വല്ലം ഭാ​ഗത്ത് വച്ചായിരുന്നു അപകടം.