> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
- URL: https://www.vaikomvartha.com/accident-52/
- Published: 2026-10-07T16:47:06.000Z
- Updated: 2026-10-07T16:47:06.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Alappuzha

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കണ്ണങ്ങേഴം വീട്ടിൽ അനസ് (45) ആണ് മരിച്ചത്. ദേശീയ പാതയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന് സമീപം വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ അനസിനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.