> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടങ്ങളിൽ 3 പേർക്ക് പരിക്കേറ്റു
- URL: https://www.vaikomvartha.com/accident-54/
- Published: 2026-10-13T14:24:39.000Z
- Updated: 2026-10-13T14:24:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളിയിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ‌ പാലാക്കാട്ടുമല സ്വദേശി ശിവശങ്കറിനു (26) പരിക്കേറ്റു. കൊതവറയിൽ വച്ചു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു ഉപ്പുതറ സ്വദേശി അലൻ തോമസിനു (26) പരിക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു രണ്ട് അപകടങ്ങളും. ഇന്നു ഉച്ചകഴിഞ്ഞ് നെച്ചിപ്പുഴൂരിൽ വച്ച് ലോറിയും ഇന്നോവായും കൂട്ടിയിടിച്ചു നെച്ചിപ്പുഴൂർ സ്വദേശി ഡോ. ലക്ഷ്മിദേവിക്കു (52) പരുക്കേറ്റു.