> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വടകരയിൽ ലോറിയും ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു
- URL: https://www.vaikomvartha.com/accident-65/
- Published: 2026-10-30T16:47:32.000Z
- Updated: 2026-10-30T16:47:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: തലയോലപ്പറമ്പ് വടകരയിൽ ലോറിയും ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വടകര ആഞ്ഞിലിക്കൽ കെ.യു.അൻസാർ (48), എ.യു. മുഹമ്മദ് (42) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.  
സാരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
​തലയോലപ്പറമ്പിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. വടകരയിൽ നിന്നും തലയോലപ്പറമ്പിലേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്നു സഹോദരൻമാരായ അൻസാറും മുഹമ്മദും.  
വടകര ഇറക്കത്തിൽ വെച്ച് ഒരു കാറിനെ ഓവർടേക്ക് ചെയ്ത് ബസ് വരുന്നത് കണ്ട് ഇവർ ബൈക്കിന്റെ വേഗത കുറച്ചു.  
പിന്നാലെത്തിയ ലോറി ബൈക്കിൽ ഇടിക്കുകയും, തുടർന്ന് സ്വകാര്യ ബസിലിടിച്ച് നിൽക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ സ്വകാര്യ ബസ് തടഞ്ഞത് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയ്ക്ക് കാരണമായി. ഇതേതുടർന്ന്അ രമണിക്കൂറോളം പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് തലയോലപ്പറമ്പ് എസ്. ഐ കെ.ജെ ബിജുവിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഗതാഗതം പുനഃസ്ഥാപിച്ചു.