> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവിധ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-67/
- Published: 2026-11-01T15:31:10.000Z
- Updated: 2026-11-01T15:31:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിടനാട് വച്ചു റോഡ് കുറുകെ കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ച് തിടനാട് സ്വദേശി സേതു ബിനുവിന് (46) പരിക്കേറ്റു. രാത്രി 7 മണിയോടെയാണ് അപകടം. ഇന്ന് രാവിലെ 6 മണിയോടെ ചേർപ്പുങ്കൽ വച്ച് ബുള്ളറ്റ് ഇടിച്ച് കെഴുവംകുളം സ്വദേശി ശശികുമാറിന് (69) പരിക്കേറ്റു. ഇന്നലെ വൈകിട്ട് അതിരമ്പുഴ വച്ച് നായ കുറുകെ ചാടിയപ്പോൾ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി ജിബിൻ സെബാസ്റ്റ്യൻ (37) പരിക്കേറ്റു.