> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെങ്ങന്നൂർ പാണ്ടനാട് മിത്ര മഠം സ്വാമി വിവേകാനന്ദ സ്കൂളിനു സമീപം വാഹനാപകടം ഒരാൾ മരിച്ചു
- URL: https://www.vaikomvartha.com/accident-70/
- Published: 2026-11-04T15:25:22.000Z
- Updated: 2026-11-04T15:25:22.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ചെങ്ങന്നൂർ: ഇരവിപേരൂർ ഈസ്റ്റ് ഓതറ തെരുവിൽ ഉഴത്തിൽ  
പി.കെ ഗോപാലൻ (71) ആണ് മരിച്ചത്. പരുമല ഭാഗത്തു നിന്നു വന്ന ഗോപാലൻ്റെ ബൈക്കിൽ എതിർദിശയിൽ നിന്നും വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികനായ ഗോപാലൻ ഏകദേശം 15 അടിയോളം ഉയർന്ന് പൊങ്ങിയ ശേഷം കാറിൻ്റെ മുൻവശത്തെ ഗ്ലാസിൽ പതിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപവാസികൾ ഓടിയെത്തി അദ്ദേഹത്തെ കല്ലിശ്ശേരിയിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാണ്ടനാട് സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം തെറ്റിയ കാർ ബൈക്കിൽ ഇടിച്ച ശേഷം സമീപത്തുള്ള സ്കൂളിൻ്റെ മതിലിലും മരത്തിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ ബൈക്ക് നിശ്ശേഷം തകർന്നു. കാറിൻ്റെ മുൻഭാഗവും  
പിൻവശത്തെ ചില്ലുകളും തകർന്നിട്ടുണ്ട്. ചെങ്ങന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.