> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടങ്ങളിൽ 4 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-8/
- Published: 2026-06-07T12:04:31.000Z
- Updated: 2026-06-07T12:04:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വെച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ജീപ്പിടിച്ച് വാഗമൺ സ്വദേശിനി ഇന്ദിരക്ക് (55) പരിക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഇന്നലെ രാത്രി കടപ്പാട്ടൂരിൽ വച്ച് കാറും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരായ പൂവരണി സ്വദേശികൾ ഗോകുൽ സി. ഗോപകുമാർ (25) ഗിൽവാസ് (29) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ മരങ്ങാട്ടുപള്ളിയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് തൃശ്ശൂർ സ്വദേശി സതീഷിന് (30) പരിക്കേറ്റു.