> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാറും ട്രാക്ടറും കൂട്ടിയിടിച്ചു കുടുംബാം​ഗങ്ങൾക്കു പരുക്കേറ്റു
- URL: https://www.vaikomvartha.com/accident-9/
- Published: 2026-06-11T07:10:12.000Z
- Updated: 2026-06-11T07:10:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: കാറും ട്രാക്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാം​ഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആലുവ സ്വദേശികളായ ആർ. രഘു (54) ഭാര്യ എൽ.മിനി (50), മകൾ ഇളവയനി രഘു (18) എന്നിവർക്കാണ് പരുക്കേറ്റത്. 11 മണിയോടെ കൊടുങ്ങൂർ - മണിമല റൂട്ടിൽ ചാമംപതാൽ ഭാ​ഗത്തു വച്ചായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കുടുംബാം​ഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു പരുക്കേറ്റ മേലുകാവ് സ്വദേശി സാം ജോസഫിനെ (37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 യോടെ നീലൂരിൽ വച്ചായിരുന്നു അപകടം.