> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-cherthala-2/
- Published: 2026-07-19T02:06:37.000Z
- Updated: 2026-07-19T02:29:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ചേർത്തല: ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്. ദേശീയ പാതയിൽ ചേർത്തല കെ.വി.എം ആശുപത്രിക്ക് മുന്നിൽ ശനിയാഴ്ച രാത്രി 11.10 ഓടെയാണ് അപകടം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-43.jpg)

സുൽത്താൻ ബത്തേരിയ്ക്ക് പോയ സൂപ്പർഫാസ്റ്റ് ഡീലക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. കൈക്കുഞ്ഞ് അടക്കം 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കെ.വി.എം ആശുപത്രിയിലും ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.