> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-chingavanam-kottayam/
- Published: 2026-08-07T04:55:01.000Z
- Updated: 2026-08-07T04:55:01.000Z
- Description: കോട്ടയം: ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക്പരിക്ക്*.* കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കാർ യാത്രക്കാരായ മാന്നാർ സ്വദേശികളായ നിഹാൽ (26) ഒപ്പമുണ്ടായിരുന്ന മഞ്ജു, ലോറി ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെ ചിങ്ങവനം ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും കായംകുളത്തേയ്ക്ക് വാഴക്കുലയുമായി പോകുകയായിരുന്നു ലോറി. ഈ സമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ കാണാനായി കാറിൽ പോയ മാന്നാർ സ്വദേശികളുടെ കാർ എതിർ ദിശയിൽ വന്ന ലോറിയിൽ ഇടിയ്ക്കുകയായിരുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-23.jpg)

ഇടിയുടെ ആഘാതത്തിൽ ലോറി റോഡിൽ മറിഞ്ഞു.അപകടത്തിൽപ്പെട്ടവരെ ലോറിയിൽ നിന്നും, കാറിൽ നിന്നും ഡ്രൈവർമാരെ അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം ചിങ്ങവനം പൊലീസ് സംഘവും ചേർന്നാണ് രക്ഷപെടുത്തിയത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗത തടസവും ഉണ്ടായി.