> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കടുത്തുരുത്തിയിൽ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു; ഭർത്താവിന് പരിക്ക്
- URL: https://www.vaikomvartha.com/accident-kaduthuruthi-2/
- Published: 2026-08-29T03:57:20.000Z
- Updated: 2026-08-31T12:47:39.000Z
- Author:  Vaikom Vartha News Desk
- Tags: Main News

കടുത്തുരുത്തി: കടുത്തുരുത്തിയിൽ വാഹനം ഇടിച്ച് ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മ മരിച്ചു. മങ്ങാട് അരിക്കത്തിൽ സജീവന്റെ ഭാര്യ സിന്ധു (50)വാണ് മരിച്ചത്. നിർത്താതെ പോയഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. ഭർത്താവ് സജീവനെ പരിക്കുകളോടെ മുട്ടുചിറ എച്ച്.ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 7 30 ഓടെ കടുത്തുരുത്തി ഐ.ടി.സി. ജംഗ്ഷൻ ഭാഗത്തുള്ള ബൈപ്പാസ് റോഡിലാണ് അപകടം. കടുത്തുരുത്തിയിൽ നടന്ന എസ്.എൻ.ഡി.പി. യൂണിയൻ്റെ റാലിയിൽ പങ്കെടുത്തശേഷം മുട്ടുചിറ ഭാഗത്തുനിന്നും വീട്ടിലേക്ക് വരുന്ന വഴി പിന്നിൽ നിന്നും എത്തിയ വാഹനം ഇടിച്ചിച്ചു വീഴ്ത്തുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ സിന്ധുവിനെയും സജീവനെയും ഉടനെ മുട്ടുചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിന്ധുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി ഇടിച്ച വാഹനം കണ്ടെത്താൻ സി.സി.ടി.വി ക്യാമറ പരിശോധിച്ച് വരികയാണ്. ഏക മകൾ പാർവ്വതി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ്.