> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.എസ്.ആർ.ടി.സി ബസും ലോറിയും കാറിലിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
- URL: https://www.vaikomvartha.com/accident-kaduthuruthi/
- Published: 2026-06-20T07:27:46.000Z
- Updated: 2026-06-20T07:27:46.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കടുത്തുരുത്തി**:** മുട്ടുചിറയ്ക്ക് സമീപം പട്ടാളമുക്കിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കാറിലിടിച്ച് അപകടം. കാർ ഓടിച്ചിരുന്ന കുമാരനല്ലൂർ സ്വദേശി പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോട്ടയത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ പിന്നിൽ അതേ ദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് മുന്നോട്ട് തെറിച്ച കാർ എതിരെ വന്ന ലോറിയിൽ ശക്തമായി ഇടിച്ചു. രണ്ട് വലിയ വാഹനങ്ങൾക്കിടയിൽ പെട്ട് കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. എങ്കിലും കാർ യാത്രക്കാരൻ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.