> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ച് കയറി
- URL: https://www.vaikomvartha.com/accident-kottayam/
- Published: 2026-08-03T05:18:36.000Z
- Updated: 2026-08-03T05:18:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: കോടിമതയിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ച് കയറി, കാബിൻ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. മിനി ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. തിരുവനന്തപുരത്ത് വാഴക്കുലകൾ ഇറക്കിയ ശേഷം തിരികെ മേട്ടുപ്പാളയത്തേക്ക് പോകുകയായിരുന്ന മിനിലോറിയാണ്, ടയർ മാറ്റുന്നതിനായി റോഡരികിൽ നിർത്തിയിട്ട തടിലോറിക്ക് പിന്നിലായി ഇടിച്ചു കയറിയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-11.jpg)

ക്യാബിനുള്ളിൽ കുടങ്ങിയ മേട്ടുപ്പാളയം സ്വദേശി തുളസി രാമനെ (51) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കാൽ സ്റ്റിയറിങ്ങിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നതിനാൽ ഹൈഡ്രോളിക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് അരമണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ വാഹനം വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപെടുത്തിയത്. കാലിനും, മുട്ടിനും, നടുവിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്.