> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവിധ അപകടങ്ങളിൽ പരിക്കേറ്റ ​ദമ്പതികൾ ഉൾപ്പെടെയുള്ളവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
- URL: https://www.vaikomvartha.com/accident-pala-12/
- Published: 2026-08-20T10:25:14.000Z
- Updated: 2026-08-20T10:25:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തു വച്ച് ബസിൽ നിന്നു താഴെ വീണു കുമളി സ്വദേശിനി പ്രീത ദേവസ്യയ്ക്ക് (54) പരിക്കേറ്റു. 11 മണിയോടെയാണ് അപകടം. ഇന്നു രാവിലെ മണിമലയിൽ വച്ച് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോയിൽ യാത്രചെയ്തിരുന്ന പത്തനാപുരം സ്വദേശികളായ നവാസ് (50) ഭാര്യ റെജീന (50) എന്നിവർക്കു പരിക്കേറ്റു. ഇന്നലെ രാത്രി കൊടുങ്ങൂരിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ കൊടുങ്ങൂർ നെടുംകുന്നം സ്വദേശി വി.പി.മോഹനന് (64) പരിക്കേറ്റു.