> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവിധ അപകടങ്ങളിൽ 2 പേർക്കു പരിക്കേറ്റു
- URL: https://www.vaikomvartha.com/accident-pala-3/
- Published: 2026-06-15T04:57:11.000Z
- Updated: 2026-06-15T04:57:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കുമളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കുമളി സ്വദേശി എ.വൈ. കുരുവിളയ്ക്ക് (59) പരിക്കേറ്റു. ഇന്നലെ രാവിലെ കൂട്ടിക്കൽ ഭാ​ഗത്ത് വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മതിലിൽ ഇടിച്ചു കൂട്ടിക്കൽ സ്വദേശി ലിബിൻ ജോസഫിനു (29) പരിക്കേറ്റു.