> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
- URL: https://www.vaikomvartha.com/accident-pala-9/
- Published: 2026-08-04T06:14:21.000Z
- Updated: 2026-08-06T15:19:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പടിഞ്ഞാറ്റിൻകര സ്വദേശി കെ.കെ.പ്രദീപിനു (41) പരിക്കേറ്റു. ഇന്നലെ വൈകിട്ട് തെക്കുമുറി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് പള്ളിക്കത്തോടിനു സമീപത്തു വച്ച് ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ചു ആനിക്കാട് സ്വദേശി റോബൽ തോമസിനു (27) പരിക്കേറ്റു. ഇന്നലെ രാത്രി പൈകയിൽ വച്ച് സ്കൂട്ടർ തടിലോറിയിൽ ഇടിച്ചു ആലപ്പുഴ കാവാലം സ്വദേശി മനീഷിനു (34) പരിക്കേറ്റു.