> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-thalayolaparambu-2/
- Published: 2026-08-18T01:31:15.000Z
- Updated: 2026-08-18T01:31:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ഇല്ലിത്തൊണ്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിച്ചിരുന്ന എറണാകുളം സ്വദേശിയായ യുവാവിനും പെൺസുഹൃത്തിനുമാണ് പരിക്കേറ്റത്.  
ഇവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
​ഇല്ലിത്തൊണ്ട് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറും എറണാകുളം ഭാഗത്തുനിന്നും തലയോലപ്പറമ്പിലേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660623-3.jpg)

ഈ മേഖലയിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ മുൻകരുതലുകളൊന്നും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നും, ഇത് അപകടമേഖലയാണെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.