> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തേവരപാലത്തിൽ ടിപ്പർ ലോറി കൈവരി തകർത്തു ഇടിച്ചു കയറി
- URL: https://www.vaikomvartha.com/accident-thevars/
- Published: 2026-06-11T08:55:13.000Z
- Updated: 2026-06-11T08:55:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

കൊച്ചി: തേവരപാലത്തിൽ ടിപ്പർ ലോറി കൈവരി തകർത്തു ഇടിച്ചു കയറി കായലിന് മുകളിൽ മുൻ ഭാഗം ഇറങ്ങി നിൽക്കുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് കായലിൽ പതിക്കാതിരുന്നത്.ഡ്രൈവർ രക്ഷപ്പെട്ടു. പിന്നാലെ വന്ന മറ്റൊരു വാഹനം ഇടിച്ച് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. എതിരെ വന്ന വാഹനവുമായി കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിച്ചതെന്നും അപകടകാരണ മായി പറയുന്നുണ്ട്. ഫയർഫോഴ്സ് എത്തിയെങ്കിലും വലിയ ക്രയിൻ കൊണ്ടുവന്നാൽ മാത്രമേ ലോറി ഉയർത്തി മാറ്റാൻ കഴിയു എന്ന സ്ഥിതിയിലാണ്. ഗതാഗത തടസ്സം ഭാഗികമായി നീക്കിയിട്ടുണ്ട്. ഓടയിൽ നിന്നുള്ളതു പോലത്തെ മാലിന്യം കയറ്റി വന്ന ടിപ്പറാണ് അപകടത്തിൽ പെട്ടത്.