> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അച്ചിനകം പള്ളിയിൽ തിരുനാളിന് നാളെ കൊടിയേറും
- URL: https://www.vaikomvartha.com/accinkn-plllliyi-tirunaallin-naalle-kottiyeerrun/
- Published: 2026-02-11T12:18:35.000Z
- Updated: 2026-02-11T12:18:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെച്ചൂർ: വെച്ചൂർ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് നാളെ കൊടിയേറും. നാളെ മുതൽ 15 വരെയാണ് തിരുനാൾ. നാളെ വൈകിട്ട് 6 ന് വൈക്കം ഫൊറോനാ വികാരി ഫാ. ബർക്കുമാൻസ് കൊടക്കൽ കൊടിയേറ്റിനും തുടർന്നുള്ള ദിവ്യബലിക്കും കാർമികത്വം വഹിക്കും. ആരാധനാദിനമായ വെള്ളിയാഴ്ച രാവിലെ 6.30 ന് ദിവ്യബലി ഫാ. ആന്റണി പയ്യപ്പിള്ളി വി.സി. തുടർന്ന് പൂർണദിന ആരാധന. വൈകിട്ട് 5 ന് പൊതു ആരാധന, ഫാ. സനു പുതുശേരി ദിവ്യകാരുണ്യ സന്ദേശം നൽകും. വേസ്പര ദിനമായ 14 ന് രാവിലെ 6.30 ന് ദിവ്യബലിയെ തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ, വൈകിട്ട് 5 ന് തിരി വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചു വയ്ക്കൽ. വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസ് കളപ്പുര കാർമ്മികനാകും. വേസ്പരയ്ക്ക് ഫാ. ആന്റണി മംഗലത്ത് വി.സി. നേതൃത്വം നൽകും. ഫാ. ജേക്കബ് കാട്ടിപ്പറമ്പിൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. തിരുനാൾ ദിനമായ 15 ന് രാവിലെ 7 ന് വിശുദ്ധ കുർബാന. വൈകിട്ട് 5 ന് തിരുനാൾ കുർബാനയ്ക്ക് ഫാ. വർഗീസ് പാലാട്ടി കാർമികത്വം വഹിക്കും. ഫാ. ആന്റോ മംഗലശേരി സി.എം.ഐ. വചന സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം നടത്തും. 16 ന് രാവിലെ 630 ന് മരിച്ചവരുടെ ഓർമയ്ക്കായി ദിവ്യബലിയയും സെമിത്തേരി സന്ദർശനവും നടത്തും.