> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
- URL: https://www.vaikomvartha.com/adarichu-2/
- Published: 2026-06-15T09:15:45.000Z
- Updated: 2026-06-15T12:48:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഉദയനാപുരം: ഉദയനാപുരം പഞ്ചായത്ത് പടിഞ്ഞാറേക്കര കുടുംബ സൗഹൃദ വേദിയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കുടുംബ സൗഹൃദവേദി അംഗ കുടുംബങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു മോമൻ്റോ നൽകി അനുമോദിച്ചത്. സൗഹൃദ വേദി ഭാരവാഹികളായ ശ്രീവിദ്യ കല്ലുങ്കൽ, സൗമ്യ ഉള്ളാടപ്പള്ളി, ബാലചന്ദ്രൻ ചിറയ്ക്കൽ, രാജു നമ്പ്യക്കനാലിൽ, രാമഭദ്രൻ മുടക്കാലിൽ, ആശാ മനോജ് തുടങ്ങിയവരും പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-22.jpg)