> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉന്നത വിജയം കരസ്ഥമാക്കിയ  വിദ്യാർത്ഥികളെ ആദരിച്ചു
- URL: https://www.vaikomvartha.com/adarichu-3/
- Published: 2026-06-17T09:47:23.000Z
- Updated: 2026-06-17T09:47:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഉദയനാപുരം: പടിഞ്ഞാറേമുറി 131 നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ ഗുരുകൃപ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുമോദന യോഗത്തിൽ പ്ലസ് ടു, സി.ബി.എസ്.ഇ, മനീഷ-വിസ്ഡം പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000571490-33.jpg)

പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ ശ്രീനന്ദ സന്തോഷ്, ശ്രീഹരി സജീവ്, ശ്രീനന്ദ സജീവ്, മനീഷ വിസ്ഡം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഗൗരിനന്ദ, നക്ഷത്ര ആർ. പാണി, മികച്ച വിജയം കരസ്ഥമാക്കിയ വസുദേവ് എന്നിവരെ ആദരിച്ചു. രതീഷ് വെള്ളാ തുരുത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രതീഷ് കരിയിൽ, സജീഷ് വെള്ളാതുരുത്തിൽ, ബിജു കരിമലേകാട്, സജീവ് ആറുകണ്ടം എന്നിവർ പ്രസംഗിച്ചു.