> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അദ്ധ്യാപക ദിനം ആചരിച്ചു
- URL: https://www.vaikomvartha.com/addhyaapk-dinn-aacriccu/
- Published: 2026-09-05T13:55:01.000Z
- Updated: 2026-09-05T13:55:01.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: അദ്ധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി തലയാഴം ഗ്രാമ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടിനേതാവ് വിവേക് പ്ലാത്താനത്തിന്റെ നേതൃത്വത്തിൻ അദ്ധ്യാപക ജീവിതത്തിൽനിന്ന് വിരമിച്ച കൃഷ്ണൻ കുട്ടി നായർ, രാധാമണി എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.വി. അജയകുമാർ മുഖ്യപ്രഭാഷണവും വിബിമോൻ അദ്ധ്യാപകർക്ക് പുസ്തകവും മിനി ബൈജു മധുര പലഹാരവും വിതരണവും നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നോമി തോമസ്, സന്തോഷ് കെ.എം. എന്നിവർ പ്രസംഗിച്ചു.