> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അധികസമയം ജോലി ചെയ്ത് ജീവനക്കാരുടെ പ്രതിഷേധം
- URL: https://www.vaikomvartha.com/adhiksmyn-jooli-ceyt-jiivnkkaarutte-prtisseedhn/
- Published: 2026-03-06T16:17:47.000Z
- Updated: 2026-03-06T16:17:47.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

**എസ്. സതീഷ്കുമാർ** 

വൈക്കം: മോട്ടോർ വാഹന വകുപ്പിലെ ജോയിൻറ് ആർ.ടി.ഒ തസ്തിക പ്രമോഷനിലെ സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ അധിക ജോലി ചെയ്ത് പ്രതിഷേധം. കേരള മോട്ടോർ വാഹന വകുപ്പ് സ്റ്റാഫ് അസോസിയേഷനാണ് വൈക്കത്ത് അധികസമയം ജോലി ചെയ്ത് പ്രതിഷേധിച്ചത്. 

0:00 

/1:53 

1× 

പ്രവർത്തിസമയം കഴിഞ്ഞ് മൂന്നു മണിക്കൂർ കൂടി അധിക ജോലി എടുത്തായിരുന്നു ഇന്നലെ വൈക്കം ജോയിൻ്റ് ആർ.ടി ഓഫിസിൽ ജീവനക്കാരുടെ പ്രതിഷേധം നടന്നത്. പ്രമോഷൻ അനുവാദം 2 -1 ആയിരുന്നത് എട്ട് ഒന്നാക്കി മാറ്റിയാണ് സർക്കാർ ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. ഇതോടെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിനുള്ള അവസരം നഷ്ടമാകുന്നു എന്നാണ് പരാതി. മിനിസ്റ്റീരിയൽ ജീവനക്കാരുടെ കുറവ് അവഗണിച്ച് സാങ്കേതിക തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കം നടക്കുന്നതായും ജീവിക്കാർ പരാതിപ്പെടുന്നു. ഇത് തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതാണ് മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഈ പ്രതിഷേധം നടന്നത്