> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഴയോർമ്മകൾ (കവിത)
- URL: https://www.vaikomvartha.com/akshara-jalakam-15/
- Published: 2026-10-04T10:32:52.000Z
- Updated: 2026-10-04T10:32:52.000Z
- Author:  Vaikom Vartha News Desk
- Tags: അക്ഷരജാലകം

**മ**ഴ!

സങ്കടങ്ങളുടെ, സന്തോഷത്തിന്റെ, വിരഹത്തിന്റെ, വേദനയുടെ, പ്രണയത്തിന്റെയൊക്കെ പെയ്ത്താണ്.

ഓടിയെത്തി ഒരു പരിഭവം പറച്ചിലിൽ എങ്ങോട്ടോ പാഞ്ഞുപോകുന്ന വേനൽ മഴ!

ഒരു നിലവിളിയോടെ ആർത്തലച്ച് കർക്കിടക മഴ, 

മുളിമരത്തിന്റെ ഇലകളിൽ ഇറ്റുവീഴുന്ന പ്രണയമഴ... 

ജാലക കമ്പിയിൽ വൈഡൂര്യം ചാർത്തിയ മഴമുത്തുകൾ.

 ക്യാംപസ് വരാന്തയിലേക്ക് ചാഞ്ഞിറങ്ങിയ മഴവിരലുകൾ.

കിനാവിൽ വെള്ളാരം കല്ലുപോലെ പതിച്ച തുലാമഴ,

സ്വപ്നങ്ങളെ തേച്ചൊട്ടിച്ച പ്രളയമഴ.

ഒറ്റമുറിവീടിന്റെ അടിത്തറയിളക്കി പാഞ്ഞ ദുരിത മഴ

ബാല്യത്തിന്റെ കുസൃതിക്ക് കൂട്ടുനിന്ന മഴമേഘങ്ങൾ. 

ഇറവെള്ളത്തിൽ കടലാസ്തോണി അക്കരെ കടത്തിയത്, ചേമ്പിലയിലെ നീർമുത്തുകൾ ചിതറാതെ പൊട്ടിച്ചെടുത്തത്, കൈത്തോട്ടിൽ തോർത്തുമുണ്ടാൽ പരൽമീനുകളെ പിടിച്ചത് അങ്ങനെ എത്ര മഴദിനങ്ങൾ ...

എങ്കിലും ഇനിയും തോരാതെ പെയ്യുന്ന ചില മഴനൊമ്പരങ്ങൾ അങ്ങനെ ...

രചന: **ഷാജു കാഞ്ഞിരത്താനം**

Mob: +91 94971 79236