> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഴ...യീ...ക്കാലം (കവിത)
- URL: https://www.vaikomvartha.com/akshara-jalakam-16/
- Published: 2026-10-05T04:28:39.000Z
- Updated: 2026-10-05T04:35:28.000Z
- Author:  Vaikom Vartha News Desk
- Tags: അക്ഷരജാലകം

**കി**നാവുകൾ തല്ലിക്കൊഴിച്ച മഴ... കലിതുള്ളി അലറി പെയ്യുന്നു.

സുഖമേകുന്ന ഇളം കാറ്റ്... പേപിടിച്ച് പായുന്നു. 

പ്രതീക്ഷകൾ മായുന്നു ... കിനാവുകൾ മറയുന്നു...മഴ ദുരിത പെയ്ത്ത് തുടങ്ങുന്നു.

മഴ അനുഭവമാണ്... കാറ്റ് അനുഭൂതിയാണ്...മഴ ദുരിതമാണ് ... കാറ്റ് ഭീതിയാണ്...കാലം പറയുന്നു... മഴ എല്ലാമാണ്.

ആഹ്ലാദമായും ദുരിതമായും കിനാവുണർത്തിയും മഴ പെയ്യുകയാണ്...

കാറ്റ് വീശുകയാണ്... കാലം മതിമറന്നുറയുകയാണ് സ്നേഹം തല്ലി കെടുത്തുന്ന മഴ. 

പ്രണയം തോന്നാത്ത മഴ കൊടുകാറ്റിൽ വെളിച്ചം കെടുത്തുന്ന മഴ !

എങ്കിലും നിന്നോട് സ്നേഹം തോന്നുന്നതെന്തെ... പെയ്തൊഴിയുമ്പോൾ ഇറ്റുന്നനിൻ, കണ്ണീർതുള്ളികളൊ... നിൻ കുളിരൊ ...

രചന: **സതീഷ് സുരേന്ദ്രനാഥൻ നന്ത്യാട്ട്മേട**