> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെറുശലഭങ്ങൾ (കവിത)
- URL: https://www.vaikomvartha.com/akshara-jalakam-4/
- Published: 2026-09-26T14:41:27.000Z
- Updated: 2026-09-26T16:48:11.000Z
- Author:  Vaikom Vartha News Desk
- Tags: അക്ഷരജാലകം

**ഇ**രുൾ വീഴുമുള്ളറയിൽ ആരോ തിരയുന്നു കരൾ കൊടുത്ത സ്നേഹത്തിൻ ചെറുശലഭത്തെ

മതിൽ കെട്ടിയ വിശ്വാസങ്ങളിൽ ബന്ധനങ്ങൾ അതിൽ തട്ടിത്തകരുന്ന കർമ്മ ബന്ധങ്ങൾ

നാടുകയറ്റപ്പെട്ട ബാല്യങ്ങളെ ഓർത്തിടുന്നു ദൂരെയകന്നുപോയ സ്വന്തമെന്ന ശേഷിപ്പുകൾ

നാം നമ്മളാൽ ഒറ്റപ്പെടുത്തിയ ആത്മാക്കളായി നാമിരുവരും ഇന്ന് തിരയുന്നിവിടെ സ്നേഹലാളനകൾ

ഇവിടെ നിറയുന്ന വായുവിലാകെ ജീവഗന്ധം നിനക്കും എനിക്കും ഒന്നായറിയും ശ്വാസഗന്ധം

വിടപറയുന്ന ലോകത്ത് നമ്മൾ മാത്രമായ് സ്വപ്‌നങ്ങൾ നിമഞ്ജനം ചെയ്യും തീരങ്ങളിൽ

ശേഷക്രിയകൾക്ക് ആളില്ലാതെ നമ്മൾ നിന്നു ആത്മാവിലൊരു ആശയോടെ കാത്തുനിന്നു.

രചന: **ശ്രീകുമാർ ശ്രീനിവാസ്**

Mob: +91 98957 93360