> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വന്നുകേറിയവൾ (കവിത)
- URL: https://www.vaikomvartha.com/akshara-jalakam-6/
- Published: 2026-09-28T05:20:02.000Z
- Updated: 2026-09-28T05:20:02.000Z
- Author:  Vaikom Vartha News Desk
- Tags: അക്ഷരജാലകം

**ആ**ദ്യമായി വന്നു കേറിയവൾ സ്വന്തമെന്ന് കരുതിയ വീട്ടിലേക്ക് 

വലതുകാൽ ചവിട്ടിയവൾ പുഞ്ചിരിയോടെ പാദം ഉറപ്പിച്ചുമെല്ലെ നടന്നു

നിറത്തിരിയിട്ട വിളക്കുമായി 

സിന്ദൂരം ചാർത്തിയ സീമന്തിനിയായി 

ഒളികണ്ണാലുള്ള നോട്ടങ്ങളിൽ പതറിത്തരിച്ചവൾ നിന്നുപോയി 

വന്നുകേറിയവൾക്ക് എന്തിനു പുതുമയുള്ള വസ്ത്രങ്ങൾ

അടുപ്പിലെ വേഷങ്ങൾ കരിപുരണ്ടതല്ലേ 

സ്വപ്നങ്ങൾ പാതിയും കരിഞ്ഞപോലെ നിറമിഴിയോടെ 

അന്യന്റെ ഗൃഹത്തിൽ അധികപ്പറ്റെന്നപോലെ 

അവളും വന്നുകേറിയവളായി

രചന: **സുജീഷ് പൂതക്കുളം**