> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കിനാവിൻ തേരിലേറി (കവിത)
- URL: https://www.vaikomvartha.com/akshara-jalakam-8/
- Published: 2026-09-28T06:35:11.000Z
- Updated: 2026-09-28T06:35:11.000Z
- Author:  Vaikom Vartha News Desk
- Tags: അക്ഷരജാലകം

**ലോ**ലമാം തെന്നലിൻമൃദു കരസ്പർശത്താൽ തഴുകി ഉണർത്തുന്ന പുലർകാലമെ.. 

വേദനയൂറുമെൻ ഹൃദ്തന്ത്രികളിൽ നഷ്ടസ്വർഗ്ഗമായ് നിൻ മൃദുകര സ്പർശം.

പൊൻകിരണ കാന്തിയിൽ വിടരട്ടെ ഞാൻ നിന്നിളം ചൂടിന്നുണർത്ത് പാട്ടിലുണരട്ടെ ..

ഇളം കാറ്റിലലിയുന്ന മനതാരിൽ നിന്നെ ഞാനെൻ ആലിംഗനത്തിലാക്കട്ടെ.

നിശ്വാസ തപമേറ്റ് ഉണരുന്നെൻ, സ്വപ്നമെ മായുമൊ മറയുമൊ നീ.. 

ചൂടേറി വാടുമാ സുരഭില കിനാക്കളെ, തേടുന്നു അലയുന്നു ഞാൻ.

ഉച്ചവെയിൽ തപമേറ്റ് പൊള്ളുന്നെൻ ഉടലാകെ. മനതാരിൽ നിറയുന്ന നിൻ ചുടുനിശ്വാസവും. 

ഇളം കാറ്റിൽ നിറയുന്ന തണുവിൽ മയങ്ങി ഞാനൊരു കിനാവിൻ തേരിലേറി. 

നാട്ടുവെട്ടമതിൽ കൂരിരുൾ പരത്തിയാ സന്ധ്യയും വന്നണഞ്ഞു...

കനകവർണ്ണം വിതറി സന്ധ്യ.. വാനമതിൽ ആനന്ദ നൃത്തമാടി.

രചന: **സതീഷ് സുരേന്ദ്രനാഥൻ** നന്ത്യാട്ട് മേട