> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അക്ഷരങ്ങളുടെ ആചാര്യന് അക്ഷര സ്മരണാഞ്ജലി
- URL: https://www.vaikomvartha.com/akssrngngllutte-aacaaryn-akssr-smrnnaanyjli/
- Published: 2026-09-03T08:17:12.000Z
- Updated: 2026-09-03T08:17:12.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: മണലക്ഷരങ്ങൾ മാഞ്ഞുപോകും. പക്ഷേ മനസ്സിൽ കോറിയിടുന്നത് കാലത്തിനും മായ്ക്കാക്കാനാവില്ല. മണലിലെഴുതി മനസ്സിലേക്ക് പകരുന്ന ജാലവിദ്യയുമായി ഇവിടെ ഒരാളുണ്ടായിരുന്നു. അരനൂറ്റാണ്ടിലേറെ തലമുറകൾക്ക് ആദ്യാക്ഷരം പകർന്നുനൽകി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ വെച്ചൂർ അച്ചിനകം പ്ലാപ്പള്ളിൽ പോൾ. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000692351.jpg)

പോൾ ആശാൻ്റെ ജന്മശതാബ്ദി ദിനമാണ് ഇന്ന്. അക്ഷരങ്ങളുടെ ആചാര്യന് ജന്മശതാബ്ദി ദിനത്തിൽ അക്ഷര സ്മരണാഞ്ജലി രചിച്ചത് അദ്ദേഹത്തിൻ്റെ പുത്രനും വൈക്കംവാർത്തയുടെ കാർട്ടൂണിസ്റ്റുമായ ജീസ് പി. പോളാണ്. ആദ്യാക്ഷരങ്ങളിൽ അത്‌ഭുതം ഒളിപ്പിച്ച് ജീസ് ഒരുക്കുന്ന മംഗളപത്രങ്ങൾ പണ്ടേ പ്രശസ്തമാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000692352.jpg)

കവിതാരൂപത്തിലുള്ള ശ്ലോകങ്ങളിലെ ആദ്യക്ഷരങ്ങൾ താഴേക്ക് ചേർത്തുവായിച്ചാൽ പോൾ ആശാൻ ജന്മശതാബ്ദി എന്ന് വായിക്കാനാകുന്ന തരത്തിലാണ് മംഗളോപഹാരം തയ്യാറാക്കിയിട്ടുള്ളത്. ഇതു കൂടാതെ അ മുതൽ അം വരെയുള്ള സ്വരാക്ഷരങ്ങളിൽ തുടങ്ങുന്ന ഒരു മംഗള പത്രവും കൂടി ഇതോടൊപ്പം തയാറാക്കി. വെച്ചൂരിലും പരിസര ഗ്രാമങ്ങളിലുമുള്ള പല തലമുറകളിൽപെട്ട നൂറുകണക്കിന് പേർ പോൾ ആശാനിൽ നിന്ന് ആദ്യക്ഷരം അറിഞ്ഞവരാണ്. കലാ, സാഹിത്യ രംഗങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2014-ൽ 88-ാമത്തെ വയസിലാണ് അദ്ദേഹം അന്തരിച്ചത്.