> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അക്ഷരപുരസ്‌കാരം യു.കെ. കുമാരന്
- URL: https://www.vaikomvartha.com/akssrpurskaarn-yu-ke-kumaarn/
- Published: 2026-03-12T07:48:56.000Z
- Updated: 2026-03-12T07:48:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ആറാമത് അക്ഷരപുരസ്‌കാരം യു.കെ. കുമാരന്.  
ഒന്നേകാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ശനിയാഴ്ച്ച നാട്ടകത്തുള്ള എസ്.പി.സി.എസ്. അക്ഷരം മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/03/1000468232.jpg)

അവാർഡിനർഹമായ നോവൽ

എസ്.പി.സി.എസ്. പ്രസിഡന്റ് അഡ്വ.പി.കെ. ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവനാണ് പുരസ്‌ക്കാരം സമ്മാനിക്കുന്നത് തക്ഷൻകുന്ന് സ്വരൂപം എന്ന കൃതിയാണ് പുരസ്‌കാരത്തിന് അർഹമായത്. ഒരു നൂറ്റാണ്ട് കാലത്തെ പരിണാമദശകളിലൂടെ തക്ഷൻകുന്ന് ഗ്രാമത്തിൽ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് മനുഷ്യമുഖവും വ്യക്തിത്വവും നൽകുന്ന കൃതിയാണ് തക്ഷൻ കുന്ന് സ്വരൂപം. മലബാറിലെ ഒരു നാട്ടിൻപുറത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം.ടി.ക്കും ശേഷം പൂർണ്ണമായും കേരളീയ പരിസരത്തുനിന്നുകൊണ്ട് എഴുതപ്പെട്ട നോവലാണിത്. വയലാർ അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ് എന്നിവയടക്കം ഒട്ടനവധി പുരസ്‌ക്കാരങ്ങൾക്കർഹമായ ഈ നോവൽ 22 പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.