> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക്
- URL: https://www.vaikomvartha.com/alappuza-news/
- Published: 2026-11-02T02:35:45.000Z
- Updated: 2026-11-02T02:35:45.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Alappuzha, Breaking News

ആലപ്പുഴ: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം പൂജ തൊഴാൻ പതിനായിരങ്ങള്‍ ഒഴുകിയെത്തും. ഇന്ന് പുലർച്ചെ 4ന് നടതുറന്നു.  
ഉച്ചയ്ക്ക് ഒന്നിനാണ് ആയില്യം എഴുന്നള്ളത്ത്. കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് പൂജ. ഉച്ചപൂജയ്ക്ക് ശേഷം ഇല്ലത്ത് നിലവറയ്ക്ക് മുന്നില്‍ തെക്കേത്തളത്തില്‍ കുടുംബ കാരണവരുടെ നേതൃത്വത്തില്‍ ആയില്യം പൂജയ്ക്കുള്ള നാഗപദ്മക്കളം വരയ്ക്കും. തുടർന്ന് അമ്മ കുളിച്ച്‌ ക്ഷേത്രത്തിലെത്തിയ ശേഷം മുഖ്യകാർമ്മികത്വത്തില്‍ ക്ഷേത്രത്തില്‍ നിന്ന് ഇല്ലത്തേക്കുള്ള നാഗരാജാവിന്റെ പരിവാരസമേതമായ എഴുന്നള്ളത്ത്. നൂറുപാലും ഗുരുതിയും നടക്കും. ആയില്യം പൂജ പൂർത്തിയായാല്‍ അമ്മയുടെ അനുവാദം വാങ്ങി കുടുംബകാരണവർ ആകാശ സർപ്പങ്ങള്‍ക്കായി തട്ടിന്മേല്‍ നൂറുംപാലും നടത്തും. തുടർന്ന് അമ്മയുടെ ക്ഷേത്ര ദർശനത്തോടെ ആയില്യം ചടങ്ങുകള്‍ പൂർത്തിയാകും. പൂയം തൊഴാൻ ഇന്നലെ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000755989.jpg)