> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആലപ്പുഴ ഡി ഡിവിഷൻ ലീഗ്: എലൈറ്റ് ഫുട്ബോൾ ക്ലബ്  ചാമ്പ്യന്മാർ
- URL: https://www.vaikomvartha.com/alapuza-football-elite-fc/
- Published: 2026-06-01T06:28:29.000Z
- Updated: 2026-06-01T06:28:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

ആലപ്പുഴ: ആലപ്പുഴ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ഡി ഡിവിഷൻ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ വൈക്കം എലൈറ്റ് ഫുട്ബോൾ ക്ലബ് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഗ്രാമീണ കാവുങ്കൽ ഫുട്ബോൾ ക്ലബിനെ 1-0 പരാജയപ്പെടുത്തിയാണ് എലൈറ്റ് എഫ്‌.സി കിരീടം ചൂടിയത്.  
തുടക്കം മുതൽ ആക്രമിച്ചു കളിച്ച എലൈറ്റ് ക്ലബ്ബിനായി മിഥുൻ മുരളിയാണ് നിർണായക ഗോളുകൾ നേടിയത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ മികവ് പുലർത്തിയതാണ് ടീമിന് വിജയം സമ്മാനിച്ചത്. ചാമ്പ്യന്മാരായ എലൈറ്റ് ഫുട്ബോൾ ക്ലബ് അടുത്ത സീസണിൽ സി ഡിവിഷനിലേക്ക് യോഗ്യത നേടി.