> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം
- URL: https://www.vaikomvartha.com/alapuza-news-2/
- Published: 2026-07-30T05:21:39.000Z
- Updated: 2026-07-30T05:21:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Alappuzha

ചേർത്തല: തൈക്കാട്ടുശ്ശേരി ബെവ്കോ ഔട്ട്ലെറ്റിൽ ചെറുപ്പക്കാർ തമ്മിലുള്ള അടിപിടി ഒഴിവാക്കാൻ ശ്രമിച്ചയാൾക്ക് ക്രൂരമർദ്ദനം. 

കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ അക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉന്നത പൊലീസ് അധികാരികൾ അന്വേഷണത്തിന് ഉത്തരവിട്ടു. തൈക്കാട്ടുശ്ശേരി സ്വദേശി അനീഷിന് (44)ആണ് പരിക്കേറ്റത്. പൂച്ചാക്കൽ പോലീസ് അന്വേഷണം തുടങ്ങി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000636332-16.jpg)

നാല് യുവാക്കൾ ചേർന്നാണ് അനീഷിനെ ഹെൽമറ്റ് ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. നിലത്ത് വീണ മധ്യവയ്സകനെ വീണ്ടും ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. മദ്യം വാങ്ങാൻ എത്തുന്നവരെ വിരട്ടി പണം വാങ്ങുന്ന സംഘം നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാർക്കും പരാതിയുണ്ട്. കേസ് എടുക്കാൻ നിർദേശം നൽകിയതായി ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപ് പറഞ്ഞു.